ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ജിൽസി ബാബു

പ്രസിഡൻ്റ്

നബീൽ. എൻ.എം.കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ ബിനോജ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജയകുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീജ മൊയ്തുണ്ണി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ്. കെ.ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാവക്കാട് താലൂക്ക്, തൃശ്ശൂർ ജില്ല, കേരളം.വാര്‍ഡുകള്‍ : 18 ,  നിയമസഭാ മണ്ഡലം : ഗുരുവായൂർ , ലോകസഭാ മണ്ഡലം : തൃശ്ശൂർവില്ലേജുകള്‍ : വടക്കേക്കാട്, വൈലത്തൂർആകെ ജനസംഖ്യ (2011) : 26109വിസ്തീർണ്ണം : 13.72 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക-സാംസ്കാരിക ചരിത്രം വിദേശ വസ്ത്ര ബഹിഷ്കരണമടക്കമുള്ള സമരങ്ങള്‍ ചെറുരൂപത്തിലെങ്കിലും ഈ പഞ്ചായത്തിലും നടന്നിട്ടുണ്ട്. വടക്കേക്കാട് മണികണ്ഠേശ്വര ക്ഷേത്രപരിസരത്തുവെച്ച് പതിനഞ്ചോളമാളുകള്‍ വിദേശനിര്‍മ്മിതവസ്ത്രങ്ങള്‍ ചുട്ടെരിക്കുകയുണ്ടായി. സമരക്കാര്‍ വീടുകളില്‍ കയറിയിറങ്ങി വസ്ത്രം ശേഖരിച്ചാണ് ആ സമരം നടത്തിയത്. ഈ സമരരീതി വഴി ദേശീയസമരത്തിന്റെ സന്ദേശം ചെറുതായെങ്കിലും ഈ പ്രദേശത്തെ ആളുകളിലുമെത്തി. വടക്കേക്കാട് പഞ്ചായത്തില്‍ ചലനമുണ്ടാക്കിയ മറ്റൊരു സമരം 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹമായിരുന്നു. മഹാകവി വള്ളത്തോളിന്റെ ഇവിടുത്തെ പത്നീഗൃഹത്തില്‍ വെച്ച് പന്തിഭോജനവും നടന്നിരുന്നു. 1930-കള്‍ ഭാരതത്തിലും കേരളത്തിലും പൊതുവെ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. സ്വാതന്ത്ര്യയാശയത്തില്‍ വിശ്വസിച്ചിരുന്ന ഏതാനും വ്യക്തികള്‍ മാത്രമേ ഈ പ്രദേശത്തുനിന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നുള്ളൂ. സ്വാതന്ത്ര്യസമരസേനാനികളെ നാട്ടിലെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 25, 2026

വാർത്തകളും ലേഖനങ്ങളും

വടക്കേക്കാട് ഗ്രാമപഞ്ചായത്തിന്‍റെ മഴക്കാല പൂർവ്വ ശുചീകരണംഗ്രാമ പഞ്ചായത്തിന്‍റെ മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.കെ നബീൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സീജ മൊയ്തുണ്ണി സ്വാഗതം പറഞ്ഞു....

കൂടുതൽ വായിക്കുക
പുതിയ വാർത്ത