ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക-സാംസ്കാരിക ചരിത്രം വിദേശ വസ്ത്ര ബഹിഷ്കരണമടക്കമുള്ള സമരങ്ങള്‍ ചെറുരൂപത്തിലെങ്കിലും ഈ പഞ്ചായത്തിലും നടന്നിട്ടുണ്ട്. വടക്കേക്കാട് മണികണ്ഠേശ്വര ക്ഷേത്രപരിസരത്തുവെച്ച് പതിനഞ്ചോളമാളുകള്‍ വിദേശനിര്‍മ്മിതവസ്ത്രങ്ങള്‍ ചുട്ടെരിക്കുകയുണ്ടായി. സമരക്കാര്‍ വീടുകളില്‍ കയറിയിറങ്ങി വസ്ത്രം ശേഖരിച്ചാണ് ആ സമരം നടത്തിയത്. ഈ സമരരീതി വഴി ദേശീയസമരത്തിന്റെ സന്ദേശം ചെറുതായെങ്കിലും ഈ പ്രദേശത്തെ ആളുകളിലുമെത്തി. വടക്കേക്കാട് പഞ്ചായത്തില്‍ ചലനമുണ്ടാക്കിയ മറ്റൊരു സമരം 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹമായിരുന്നു. മഹാകവി വള്ളത്തോളിന്റെ ഇവിടുത്തെ പത്നീഗൃഹത്തില്‍ വെച്ച് പന്തിഭോജനവും നടന്നിരുന്നു. 1930-കള്‍ ഭാരതത്തിലും കേരളത്തിലും പൊതുവെ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. സ്വാതന്ത്ര്യയാശയത്തില്‍ വിശ്വസിച്ചിരുന്ന ഏതാനും വ്യക്തികള്‍ മാത്രമേ ഈ പ്രദേശത്തുനിന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നുള്ളൂ. സ്വാതന്ത്ര്യസമരസേനാനികളെ നാട്ടിലെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 25, 2026
വാർത്തകളും ലേഖനങ്ങളും
വടക്കേക്കാട് ഗ്രാമപഞ്ചായത്തിന്‍റെ മഴക്കാല പൂർവ്വ ശുചീകരണംഗ്രാമ പഞ്ചായത്തിന്‍റെ മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.കെ നബീൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സീജ മൊയ്തുണ്ണി സ്വാഗതം പറഞ്ഞു....
കൂടുതൽ വായിക്കുക