കാഴ്ചപാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
“ജനങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹിക നീതിയും സുസ്ഥിര വികസനവും ഉറപ്പാക്കി, ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുള്ള സ്വയംപര്യാപ്ത ഗ്രാമം സൃഷ്ടിക്കുക.”
ദൗത്യം (Mission)
- ഗ്രാമവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
- കുടിവെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കുക.
- കാർഷികം, തൊഴിലവസരം, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക.
- ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണ സംവിധാനം നടപ്പിലാക്കുക.